Loading ...

Home Kerala

വിദേശ ഫണ്ട് തട്ടിപ്പ്: സാഹിത്യകാരന്‍ സക്കറിയ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം

വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന കേസില്‍ സാഹിത്യകാരന്‍ സക്കറിയ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കുറ്റപത്രം.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. സന്നദ്ധ സംഘടന ഡയറക്ടര്‍മാരായ കെ.പി. ഫിലിപ്പ്, എബ്രഹാം തോമസ് ജോ ജോ ചാണ്ടി, സാഹിത്യകാരന്‍ പോള്‍ സക്കറിയ എന്നിവരാണ് പ്രതികള്‍. സന്നദ്ധ സംഘടനകള്‍ വഴി ഹോളണ്ടില്‍ നിന്നും എത്തിച്ച പണം വകമാറ്റിയെന്നാണ് സിബിഐ തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. ഗുഡ് സമരിത്തന്‍ പ്രോജക്‌ട്, കാത്തലിക്ക് റിഫോര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ വഴിയാണ് പണമെത്തിയത്.

Related News