Loading ...

Home National

നിയമസഭയില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍; പുലിവാലുപിടിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി

ബീഹാര്‍ നിയമസഭക്കുള്ളില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെത്തി. സംസ്ഥാനത്ത് മദ്യനിരോധനം ആഹ്നാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഭരണകക്ഷിയായ എന്‍ഡിഎ എംഎല്‍എമാര്‍ പ്രതിജ്ഞചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് സഭയില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടത്.

സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രവര്‍ത്തി ഗുരുതര വീഴ്ച്ചയാണെന്നും ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ സംഭവം അത്ര നിസ്സാരമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടില്ല. നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്തുടനീളം മദ്യകുപ്പികളാണ്. ഇത് തടയണമെങ്കില്‍ സമ്ബൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.

മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ യോഗത്തില്‍ നാല് ഘടകക്ഷികളും മദ്യനിരോധനത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു.

Related News