Loading ...

Home National

ജമ്മുവിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ

ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ. 2019 ൽ പരമാവധി 594 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സർക്കാർ രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ഭരണപ്രദേശത്ത് കഴിഞ്ഞ വർഷം 244 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നടപ്പുവർഷത്തെ എണ്ണം നവംബർ 15 വരെ 196 ആണെന്നും പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സഭയെ അറിയിച്ചു.

രാജ്യത്ത് 2019 മുതൽ 2021 നവംബർ പകുതി വരെ ഉണ്ടായിട്ടുള്ള 1,034 ഭീകരാക്രമണങ്ങളിൽ ഒരെണ്ണം മാത്രമാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവിൽ കേന്ദ്ര സായുധ പൊലീസ് സേനയിലെ(സിഎപിഎഫ്) 177 പേർ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും ഭട്ട് വ്യക്തമാക്കി. 2019 ൽ 80 പേരും 2020 ൽ 62 പേരും ഈ വർഷം (നവംബർ 15 വരെ) 35 പേരും മരിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ എണ്ണവും ആക്രമണത്തിൽ കൊല്ലപ്പെട്ട സായുധ സേനാംഗങ്ങളുടെ എണ്ണവും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തീരദേശ, കടൽ, കടൽ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭട്ട് സഭയെ അറിയിച്ചു.

Related News