Loading ...

Home Kerala

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍; നിയന്ത്രണം കടുപ്പിച്ച്‌ കേരളം

തിരുവനന്തപുരം: à´•àµŠà´±àµ‹à´£ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നു സംസ്ഥാന സര്‍ക്കാര്‍.


കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ക്വാറന്റീന്‍ തീരുമ്ബോഴും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇവര്‍ കോവിഡ് പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണത്തിനു സാംപിള്‍ അയയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശവും സംസ്ഥാനത്തിനു ലഭിച്ചു.

പൊതുമാര്‍ഗരേഖ നല്‍കിയിട്ടില്ലെങ്കിലും യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രയേല്‍, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‍സ്വാന, ബ്രസീല്‍, ബംഗ്ലദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്‍വെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Related News