Loading ...

Home Kerala

വത്തിക്കാനില്‍ നിന്ന്​ അറിയിപ്പ്​ ലഭിച്ചിട്ടില്ല; ഏകീകൃത കുര്‍ബാന നടപ്പാക്കുന്ന തീരുമാനത്തില്‍ മാറ്റമില്ലന്ന് ജോര്‍ജ്​ ആലഞ്ചേരി

കൊച്ചി: ഏകീകൃത കുര്‍ബാന രീതി നാളെ മുതല്‍ നടപ്പിലാക്കണമെന്ന്​ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌​ബിഷപ്​ കര്‍ദിനാള്‍ ജോര്‍ജ്​ ആലഞ്ചേരി.

ഏകീകൃത കുര്‍ബാനയില്‍ എറണാകുളം-അങ്കമാലി അതിരൂപതക്ക്​ ഇളവ്​ ലഭിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്​ വത്തിക്കാനില്‍ നിന്നും തനിക്ക്​ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന്​ ആല​​ഞ്ചേരി പറഞ്ഞു. കുര്‍ബാന ഏകീകരണമെന്ന സിനഡ്​ തീരുമാനവുമായി മുന്നോട്ട്​ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ ഏകീകൃത കുര്‍ബാന ക്രമം വേണ്ടതില്ലെന്ന് വത്തിക്കാന്‍ അറിയിച്ചതായി അതിരൂപത ബിഷപ്പ് ആന്‍റണി കരിയില്‍ പറഞ്ഞിരുന്നു. പോപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായെന്നും ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുമതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതുക്കിയ കുര്‍ബാന ഏകീകരണം നടപ്പില്‍ വരുത്തരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലേക്ക് അതിരൂപതയിലെ വിശ്വാസികള്‍ പ്രതിഷേധ റാലിയും നടത്തിയിരുന്നു.


Related News