Loading ...

Home Kerala

കുര്‍ബാനക്രമ ഏകീകരണം; എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്‍കി മാര്‍പാപ്പ

കൊച്ചി: കുര്‍ബാനക്രമ ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ്. ജനാഭിമുഖ കുര്‍ബാന തുടരാമെന്ന് മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വൈദീകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മാര്‍പ്പാപ്പയുടെ അനുമതിയോടെയാണ് ഇളവ് അനുവദിച്ചതെന്ന് മാര്‍ ആന്റണി കരിയില്‍ അറിയിച്ചു.

സിറോ മലബാര്‍ സഭയില്‍ കുര്‍ബ്ബാന ഏകീകരണം സംബന്ധിച്ച്‌ തര്‍ക്കം തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍, മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ ഏകീകരണം നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ആര്‍ച്ച്‌ ബിഷപ്പ് ആന്റണി കരിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

കുര്‍ബാന ഏകീകരണം സംബന്ധിച്ച സഭയിലെ തര്‍ക്കവും അതിരൂപതയുടെ നിലപാടും മാര്‍ കരിയില്‍, മാര്‍പ്പാപ്പയെ ധരിപ്പിച്ചതായാണ് സൂചന. തൃക്കാക്കര മൈനര്‍ സെമിനാരി റെക്ടര്‍ മോണ്‍.ആന്റണി നരികുളവും മാര്‍ കരിയിലിനൊപ്പം ഉണ്ടായിരുന്നു. അരമണിക്കൂറിലധികം മാര്‍പ്പാപ്പയുമായി സംസാരിച്ച ബിഷപ്പ്, അതിരൂപതയുടെ ആവശ്യം നിവേദനമായി കൈമാറിയിരുന്നു.


Related News