Loading ...

Home National

ആസ്പര്‍ജില്ലസ് വൈറസ് ആദ്യമായി ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ച രണ്ട് പേരും മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു . രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇരുവരും ചികിത്സയിലിരിക്കെ തന്നെ മരിച്ചു. 50, 40 വയസ് പ്രായമുള്ളവരാണ് രോഗത്തിന് കീഴടങ്ങിയത്.അസുഖബാധിതരായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇരുവരിലും അപകടകരമായ വൈറസ് ബാധ കണ്ടെത്തിയത്. അതെസമയം ശ്വാസകോശ സംബന്ധമായ അസുഖം മൂലമായിരുന്നു ഇവര്‍ ചികിത്സ തേടിയത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പല്‍മോണറി ഡിസീസ് ആണെന്നാണ് കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത് .

Related News