Loading ...

Home National

ഡല്‍ഹിയിലെ വായു മലിനീകരണം; നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 5,000 രൂപ വീതം നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജോലി നഷ്ടമായ തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച്‌ പ്രകാരം ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) ഞായറാഴ്ച 280 ആയിരുന്നത് ഇന്ന് 330 ആയി.
 





Related News