Loading ...

Home National

നാവിക സേനയുടെ കരുത്ത് കൂട്ടി ഐഎ‍എന്‍എസ് വേല

മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ  കരുത്ത് കൂട്ടി മറ്റൊരു അന്തര്‍വാഹിനികൂടി സേനയുടെ ഭാ​ഗമായി.
സ്‌കോര്‍പീന്‍ ക്ലാസ്സില്‍പ്പെട്ട നാലാമത്തെ അന്തര്‍വാഹിനിയാണ് (Submarine) ഇന്ന് കമ്മീഷന്‍ ചെയ്തത്. മുംബൈ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗാണ് ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തത്.  1973ലെ അന്തര്‍വാഹിനിയുടെ പുതിയ തലമുറ അന്തര്‍വാഹിനി അതേ പേരിലാണ് വീണ്ടും സമുദ്രസുരക്ഷയുടെ ഭാഗമായത്. അന്തര്‍വാഹിനികളില്‍ ഏറ്റവും പ്രഹരശേഷിയുള്ളതും വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനാകുമെന്നതുമാണ് വേലയുടെ പ്രത്യേകതയെന്ന് നേവി ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ സമുദ്രസുരക്ഷാ മേഖലയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പാകത്തിനാണ് വേലയുടെ രൂപകല്‍പ്പനയെന്നും അദ്ദേഹം പറഞ്ഞു.

മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനി രണ്ടുവര്‍ഷത്തോളം നീണ്ട നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് നാവികസേനയ്‌ക്ക് കൈമാറിയത്. കല്‍വാരി ക്ലാസ് അന്തര്‍വാഹിനി പദ്ധതി-75ന്റെ ഭാഗമായാണ് ഐഎന്‍എസ് വേല നിര്‍മിച്ചത്. ആറ് അന്തര്‍വാഹിനികളാണ് ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്നത്. ഇതില്‍ നാലാമത്തേതാണ് ഐഎന്‍സ് വേല.


Related News