Loading ...

Home Kerala

ബംഗളൂരുവിലേക്കു പോയ കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് ലോറിക്കു പിന്നില്‍ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

കൊച്ചി: തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് ലോറിയുമായി കൂട്ടിയിടിച്ചു.

ഡ്രൈവര്‍ക്ക് ​ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവര്‍ ഇരുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


Related News