Loading ...

Home Kerala

സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ എന്ന് സര്‍ക്കാര്‍. 18 പേരെ മാത്രമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.

691 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചു. മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി നിയമസഭയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 744 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ പറയുന്നു.

നിയമസഭയില്‍ കെ കെ രമ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ വഴി ക്രിമിനലുകളുടെ പട്ടികയിലുള്‍പ്പെടുന്ന പൊലീസുകാര്‍ മുതല്‍ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും വരെ ക്രിമിനല്‍ കേസ് പട്ടികയിലുണ്ട്.

Related News