Loading ...

Home Kerala

അനുപമ സ്വന്തം കുഞ്ഞിനെ കണ്ടു; അതിയായ സന്തോഷമുണ്ടെന്ന് പ്രതികരണം

തിരുവനന്തപുരം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ല്‍​കി​യെ​ന്ന അനുപമയുടെ പ​രാ​തി​യെ തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ പരിശോധനയുടെ ഫലം പുറത്ത്.

കുഞ്ഞ് അനുപമയുടേതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കുഞ്ഞ്, അനുപമ, ഭര്‍ത്താവ് അ​ജി​ത്കു​മാ​ര്‍ എന്നീ മൂന്നു പേരുടെയും ഡി.എന്‍.എ ഫലം പോസിറ്റീവ് ആണ്.

എന്‍.ഡി.എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ കുഞ്ഞിനെ കാണാന്‍ അനുപമക്ക് ചൈ​ല്‍​ഡ് വെ​ല്‍​​ഫെയ​ര്‍ ക​മ്മി​റ്റി അനുമതി നല്‍കി. ഇതേതുടര്‍ന്ന് കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ര്‍​​മ​​ല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച്‌ മൂന്നാംനാള്‍ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

കുഞ്ഞിനെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും വിട്ടുപോരുന്നതില്‍ സങ്കടമുണ്ടെന്നും അനുപമ ശിശു ഭവനില്‍വെച്ച്‌ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞ് തന്‍റേതാണെന്ന ഡി.എന്‍.എ ഫലത്തില്‍ അതിയായ സന്തോഷമുണ്ട്. കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

ചൈ​ല്‍​ഡ് വെ​ല്‍​​ഫെയ​ര്‍ ക​മ്മി​റ്റിക്ക് കൈമാറിയ ഡി.എന്‍.എ ഫലം ദത്ത് കൈകാര്യം ചെയ്യുന്ന കുടുംബ കോടതിയില്‍ സമര്‍പ്പിക്കും. ഡി.എന്‍.എ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കുഞ്ഞിനെ സ്വതന്ത്രയാക്കി കൊണ്ടുള്ള ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്ന നടപടിയിലേക്ക് ചൈ​ല്‍​ഡ് വെ​ല്‍​​ഫെയ​ര്‍ ക​മ്മി​റ്റി കടക്കും. തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ സാധിക്കും.

അതേസമയം, നവംബര്‍ 30നാണ് അനുപമയുടെ കേസ് കുടുംബ കോടതി ഇനി പരിഗണിക്കുക. ഈ കാലതാമസം ഒഴിവാക്കി കേസ് നേരത്തെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനും അനുപമക്കും കോടതിയെ സമീപിക്കാവുന്നതാണ്.

ഇന്നലെയാണ് ഡി.എന്‍.എ പരിശോധനയുടെ ഭാഗമായി കുഞ്ഞ്, അനുപമ, ഭര്‍ത്താവ് അ​ജി​ത്കു​മാ​ര്‍ എന്നിവരുടെ സാമ്ബിളുകള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി ശേഖരിച്ചത്.

കുടുംബ കോടതി നിര്‍ദേശ പ്രകാരം നവംബര്‍ 21നാണ് ആന്ധ്ര ദമ്ബതികള്‍ക്ക് ദ​ത്ത് ന​ല്‍​കി​യ കുഞ്ഞിനെ പ്ര​ത്യേ​ക​സം​ഘം വി​മാ​ന​മാര്‍ഗം കേരളത്തിലെ​ത്തി​ച്ചത്. ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചൈ​ല്‍​ഡ് വെ​ല്‍​​ഫെ​യ​ര്‍ കൗ​ണ്‍​സി​ലിന്‍റെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന്ധ്രയിലെ​ത്തി ദ​മ്ബ​തി​ക​ളി​ല്‍ ​നി​ന്ന് കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്.

Related News