Loading ...

Home National

സ്കോളര്‍ഷിപ്പ് നിരോധിച്ചത് പിന്‍വലിക്കണം ; സമരം ചെയ്ത ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കവരത്തി: സ്കോളര്‍ഷിപ്പ് നിരോധിച്ചത് പിന്‍വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ലക്ഷദ്വീപില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍.
അഗത്തി ദ്വീപിലെ മൂന്നു വിദ്യാര്‍ഥികളെയാണ് വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചത്. കൂടാതെ മറ്റ് ദ്വീപില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. കൂടാതെ, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കോഴ്സുകള്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് മാറ്റിയ നടപടിയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു . അതേസമയം, അച്ചടക്ക നടപടികളുമായി മുന്നോട്ടുപോയാല്‍ സമരം ശക്തമാക്കുമെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.

Related News