Loading ...

Home Education

അനുമതിയുണ്ടായിട്ടും സീറ്റുകള്‍ കൂട്ടാതെ സര്‍ക്കാര്‍ കോളേജുകള്‍

 à´¤à´¿à´°àµà´µà´¨à´¨àµà´¤à´ªàµà´°à´‚ : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി കൊടുത്തിട്ടും സീറ്റുകള്‍ കൂട്ടാതെ സര്‍ക്കാര്‍ കോളേജുകള്‍.എന്നാല്‍,അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇതിനു കാരണമായി കോളേജധികൃതര്‍ നല്‍കുന്ന വിശദീകരണം.ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്നത് .പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ മുപ്പത്തിമൂവായിരം കുട്ടികളാണ് ഇത്തവണ ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്കിയത്. അതില്‍ ഇരുപത്തിരണ്ടായിരം കുട്ടികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് കോളെജുകളില്‍ അഡ്മിഷന്‍ ലഭിച്ചത്. സീറ്റുകള്‍ വര്‍ധിപ്പിച്ച്‌ പരമാവധി കുട്ടികളെ ഉള്‍ക്കൊള്ളണമെന്ന് കഴിഞ്ഞ മാസം 20 ന് ചേര്‍ന്ന സിന്‍റിക്കേറ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു . മാനെജ്മെന്‍റ്, കമ്യൂണിറ്റി സീറ്റുകള്‍ ആനുപാതികമായി വര്‍ധിക്കുമെന്നതിനാല്‍ എയ്ഡഡ് കോളെജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ കോളെജുകള്‍ മാത്രം പുറം തിരിഞ്ഞു നില്‍ക്കുകയാണ് .

Related News