Loading ...

Home National

ഝാര്‍ഖണ്ഡില്‍ റെയില്‍വെ ട്രാക്കില്‍ ബോംബ് സ്ഫോടനം ; ഡീസല്‍ എഞ്ചിന്‍ പാളം തെറ്റി

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ റെയില്‍വെ ട്രാക്കിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഡീസല്‍ എഞ്ചിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ സ്ഫോടനത്തിലാണ് ഡീസല്‍ എഞ്ചിന്‍ പാളം തെറ്റിയത് .ധന്‍ബാദ് ഡിവിഷനിലെ ഗര്‍വാ റോഡിനും ബര്‍ക്കാന സെക്ഷനും ഇടയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അതെ സമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.സംഭവത്തിന് പിന്നില്‍ നക്സല്‍ പ്രവര്‍ത്തകരാണെന്ന് അധികൃതര്‍ ആരോപിച്ചു. റെയില്‍വെ അധികൃതര്‍ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Related News