Loading ...

Home National

ആന്ധ്ര പ്രദേശില്‍ ബസ്‌ ഒഴുക്കില്‍പ്പെട്ട് 12 മരണം

അമരാവതി: ആന്ധ്ര പ്രദേശ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെ ബസ്‌ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു .18 പേരെ കാണാതായി.
ആന്ധ്രാ പ്രദേശിലെ കഡപ്പ ജില്ലയില്‍ മാണ്ഡേപല്ലെയിലാണ്‌ അപകടം. 30 പേരാണു ബസിലുണ്ടായത്‌. ഒഴുക്കില്‍പ്പെട്ട ബസിനു മുകളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞ ഏതാനുംപേര്‍ക്കു മാത്രമാണു രക്ഷപ്പെടാനായത്‌. ഏതാനും മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലെ നിന്നാണ് കണ്ടെത്തിയതെന്നാണ് വിവരം.

Related News