Loading ...

Home National

ആളിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു;പാലക്കാട് പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു

പാലക്കാട്; ആളിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചയോടെ അടച്ച്‌ തമിഴ്‌നാട്.തല്‍ഫലമായി പാലക്കാട് ജില്ലകളിലെ പുഴകളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 12 അരയോടെയാണ് അണക്കെട്ടിന്റെ ഒമ്ബത് ഷട്ടറുകളും അടച്ചത്. ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് മേഖലയിലുണ്ടായത്.

അണക്കെട്ട് തുറക്കുന്നതിന് മുമ്ബ് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത്.

ശക്തമായ മഴയെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ആളിയാര്‍ ഡാം തുറന്നത്. സെക്കന്‍ഡില്‍ ആറായിരം ഘനയടി വെള്ളം പുറത്തുവന്നതോടെ പാലക്കാട് ചിറ്റൂര്‍, യാക്കര പുഴകളില്‍ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. അപ്രതീക്ഷിതമായി വെള്ളം എത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഡാം തുറക്കുന്ന വിവരം തമിഴ്‌നാട് കൃത്യമായി അറിയിച്ചിരുന്നെങ്കിലും ജനങ്ങളില്‍ എത്തിക്കുന്നതില്‍ കേരളത്തിന് പറ്റിയ വീഴ്ചയാണ് ആശങ്കയ്‌ക്ക് ഇടയാക്കിയത്.


Related News