Loading ...

Home National

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ക്യാപ്‌സ്യൂള്‍ റൂമുകള്‍ സജ്ജമാക്കി ഇന്ത്യന്‍ റെയില്‍വേ

മുംബൈ: ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കാനുള്ള യാത്രയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി.
റെയില്‍വേ മന്ത്രാലയം മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ആദ്യത്തെ പോഡ് റിട്ടയറിങ് റൂമുകള്‍ ശ്രദ്ധേയമാകുന്നു. റെയില്‍വേ മന്ത്രാലയം ഇന്ത്യയിലെ ആദ്യത്തെ പിഒഡി റിട്ടയറിങ് റൂമുകള്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അവതരിപ്പിക്കുന്നുവെന്നത് പങ്കിടുന്നതില്‍ സന്തോഷമുണ്ട്. ഈ പോഡ് റിട്ടയറിങ് റൂമുകള്‍ ഉപയോഗിച്ച്‌ മിതമായ നിരക്കില്‍ ഒരു ഹോട്ടല്‍ മുറിയുടെ ആഡംബരവും സൗകര്യങ്ങളും ആസ്വദിക്കൂ. റെയില്‍വേ, ടെക്സ്റ്റൈല്‍സ് സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ട്വീറ്റില്‍ വ്യക്തമാക്കി.

Related News