Loading ...

Home National

ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ദ്ധിപ്പിച്ച കേന്ദ്രനടപടി പിന്‍വലിക്കണം; പ്രമേയം പാസാക്കി ബംഗാള്‍


ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ദ്ധിപ്പിച്ച കേന്ദ്രനടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി.

പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസാം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫിന്റെ അധികാരപരിധി 15 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എഫ് നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രമേയം.112 തൃണമൂല്‍ എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ചു. 63 ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

അധികാര പരിധി വര്‍ധിപ്പിച്ച തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഇത് രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും വെസ്റ്റ് ബംഗാള്‍ പാര്‍ലമെന്‍ററി അഫേഴ്‌സ് മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു. ബി.എസ്.എഫിന്റെ മഹിളാ പ്രഹാരിസ് ആണ് സ്ത്രീകളെ പരിശോധിക്കുന്നത്. ബി.എസ്.എഫ് ജവാന്മാര്‍ സ്ത്രീകളെ സ്പര്‍ശിക്കുന്നുവെന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി

Related News