Loading ...

Home National

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്‌

ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം 2021 നവംബര്‍ 19 വെള്ളിയാഴ്‌ച നടക്കും.
ഏകദേശം ആറ്‌ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഇത്‌. അവസാന ചന്ദ്രഗ്രഹണം മെയ്‌ 26ന്‌ ആയിരുന്നു. ഇതൊരു സൂപ്പര്‍ ഫ്‌ളവര്‍ ബ്ലഡ്‌ മൂണ്‍  ആയിരുന്നു.

സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്ബോഴാണ്‌ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌. ഈ പ്രതിഭാസം നടക്കുമ്ബോള്‍ സൂര്യനും ചന്ദ്രനും നടുവിലായി ഭൂമി വരികയും ചന്ദ്രോപരിതലത്താല്‍ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്‌ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

Related News