Loading ...

Home National

പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌​ യു.എന്‍ യോഗത്തില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: യു.എന്‍ സുരക്ഷാസമിതി യോഗത്തില്‍ പാകിസ്​താനെതിരെ തുറന്നടിച്ച്‌​ ഇന്ത്യ.പാകിസ്​താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാകിസ്​താന്‍റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ കടുത്തക നടപടികള്‍ ഇന്ത്യ തുടരും.

ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയൊന്നുമില്ലാത്ത കാര്യമായ സംഭാഷണങ്ങള്‍ക്കുള്ള അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും യു. എന്നിലെ ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് യു. എന്‍ സുരക്ഷാസമിതിയില്‍ പറഞ്ഞു. 'പ്രതിരോധ നയതന്ത്രത്തിലൂടെ രാജ്യാന്തര സമാധാനത്തിന്‍റെയും സുരക്ഷയുടെയും പരിപാലനം' എന്ന വിഷയത്തില്‍ നടന്ന 15 അംഗ സമിതിയുടെ തുറന്ന ചര്‍ച്ചയില്‍ ഇസ്‌ലാമാബാദ്, കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇന്ത്യ പാകിസ്​താനെതിരെ കടുത്ത രീതിയില്‍ പ്രതിഷേധം അറിയിച്ചത്​. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് സിംല കരാറിനും ലഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധ‌മാണ്. തീവ്രവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് സ്ഥാനമുള്ളൂ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാകിസ്​താന്‍റെ ഉത്തരവാദിത്തമാണ്. അതിന്​ അവര്‍ തയ്യാറാകുന്നത്​ വരെ ഇന്ത്യ കടുത്ത നിലപാടുകള്‍ തുടര്‍ന്നു കൊണ്ടിരിക്കും -കാജല്‍ ഭട്ട് പറഞ്ഞു.

Related News