Loading ...

Home National

ബലാത്സംഗം നടന്ന്​ 72 മണിക്കൂര്‍ കഴിഞ്ഞാല്‍ കേസെടുക്കരുതെന്ന്​ ബംഗ്ലാദേശ് വനിതാ ജഡ്​ജി

ധാക്ക: ബലാത്സംഗ കേസ്​ സംബന്ധിച്ച്‌​ വിവാദ പരാമര്‍ശം നടത്തിയ വനിത ജഡ്​ജിയെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കി ബംഗ്ലാദേശ് സുപ്രീംകോടതി.

കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ്​ ബംഗ്ലാദേശ് സുപ്രീം കോടതി വനിതാ ജഡ്​ജിയെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്​.

വിധി വ്യാപക വിമര്‍ശനത്തിന്​ വഴിവെച്ചിരുന്നു. തുടര്‍ന്നാണ്​ നടപടി. ധാക്കയിലെ ബനാനി ഏരിയയിലെ ഒരു ഉയര്‍ന്ന ഹോട്ടലില്‍ രണ്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളെ അഞ്ച് യുവാക്കള്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച്‌ 2017ല്‍ രജിസ്റ്റര്‍ ചെയ്​ത കേസിന്‍റെ വിചാരണ വേളയിലാണ്​ ട്രിബ്യൂണല്‍ ജഡ്​ജി ബീഗം മൊസമ്മത് കമ്രുന്നഹര്‍ വിവാദ പരാമര്‍ശം നടത്തിയതെന്ന്​ 'ധാക്ക ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്​തു. ജഡ്ജി കമ്രുന്നഹറിനെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായി ദി ഡെയ്‌ലി സ്റ്റാര്‍ പത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Related News