Loading ...

Home National

സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. കോഫേപോസ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി നിയമ മന്ത്രാലയത്തിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും നിയമോപദേശം തേടി.

സ്വപ്നയുടെ കരുതല്‍ തടങ്കല്‍ സാങ്കേതിക കാരണങ്ങളാലാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ വെക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായി.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. മാത്രമല്ല സ്വപ്നയെ കരുതല്‍ തടങ്കലില്‍ വെക്കുമ്ബോള്‍ തന്നെ അവര്‍ എന്‍.ഐ.എ. കേസിലെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരുകയായിരുന്നു. ഇക്കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സ്വപ്നയുടെ ജാമ്യം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും.









Related News