Loading ...

Home Kerala

കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് നിലനിര്‍ത്തി

കോ​ട്ട​യം: കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. അനാരോഗ്യം കാരണം ഒരു സി.പി.എം അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് യു.ഡി.എഫ് വീണ്ടും ഭരണത്തിലേറിയത്.

തെരഞ്ഞെടുപ്പില്‍ ബിന്‍സി സെബാസ്റ്റ്യന്‍ 22 വോട്ടും അ​ഡ്വ. ഷീജ അനില്‍ 21 വോട്ടും നേടി.

സത്യത്തിന്‍റെയും നീതിയുടെയും വിജയമാണെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല രീതിയില്‍ നടന്ന ഭരണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിച്ചത്. നാടിന്‍റെ നന്മക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബിന്‍സി പറഞ്ഞു.

സെ​പ്റ്റം​ബ​ര്‍ 24ന്​ ​എ​ല്‍.​ഡി.​എ​ഫ് കൊ​ണ്ടു ​വ​ന്ന അ​വി​ശ്വാ​സ ​പ്ര​മേ​യ​ത്തെ ബി.​ജെ.​പി പി​ന്തു​ണ​ച്ച​തോ​ടെയാണ് യു.​ഡി.​എ​ഫ്​ ​അ​ധ്യ​ക്ഷ ബി​ന്‍​സി സെ​ബാ​സ്​​റ്റ്യ​ന്‍ പു​റ​ത്താ​യത്. നേ​ര​ത്തേ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ബി​ന്‍​സി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പദവിയിലെത്തിയ​ത്.

കൗ​ണ്‍​സി​ലി​ല്‍ ആ​കെ 52 അം​ഗ​ങ്ങ​ളു​ണ്ട്. യു.​ഡി.​എ​ഫി​നും എ​ല്‍.​ഡി.​എ​ഫി​നും 22 അം​ഗ​ങ്ങ​ള്‍ വീ​ത​വും ബി.​ജെ.​പി​ക്ക് എ​ട്ടു ​പേ​രും. കോ​ണ്‍​ഗ്ര​സി​ലെ ചെ​യ​ര്‍​പേ​ഴ്സ​ന്‍ -വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ ഭി​ന്ന​ത​യാ​ണ്​ പ്ര​തി​പ​ക്ഷം മു​ത​ലെ​ടു​ത്ത് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തി​ച്ച​ത്.

Related News