Loading ...

Home National

യു.പിയില്‍ സഖ്യമില്ല, എല്ലാ സീറ്റിലും കോണ്‍ഗ്രസ്​ സ്ഥാനാർത്ഥികൾ മത്സരിക്കും -പ്രിയങ്ക ഗാന്ധി


ലഖ്​നോ: 2022ലെ ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ്​ നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി.

ബുല​േന്ദശ്വറില്‍ കോണ്‍ഗ്രസ്​ പ്രതിജ്ഞ സമ്മേളനത്തില്‍ ​നേതാക്കളെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു അവര്‍.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ പ്രിയങ്ക വ്യക്തമാക്കി. ആഗ്ര, അലിഗഡ്​, ഹത്രാസ്​, ബുലന്ദേശ്വര്‍ തുടങ്ങിയ 14 ജില്ലകളിലെ കോണ്‍ഗ്രസ്​ ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച യോഗത്തില്‍ മറ്റൊരു പാര്‍ട്ടിയുമായി സഖ്യം​േവണ്ടെന്ന്​ പ്രിയങ്ക ഗാന്ധിയോട്​ നിരവധി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

'യു.പി നിയമസഭ സീറ്റുകളില്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരെ മാത്രമാണ്​ നാമനിര്‍ദേശം ചെയ്യുക. കോണ്‍ഗ്രസിന്​ വിജയിക്കണമെങ്കില്‍ ഒറ്റക്ക്​ വിജയിക്കും' -പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ്​ ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണെന്ന്​ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ ഭൂപേഷ്​ ബാഗല്‍ പ്രസ്​താവിച്ചതിന്​ പിന്നാലെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ ഇല്ലാതാക്കുന്നതായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം

Related News