Loading ...

Home National

മഹാരാഷ്ട്രയില്‍ വെടിവെപ്പില്‍ എട്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ എട്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. കൊട്ഗുല്‍-ഗ്യാരപട്ടി മേഖലയിലെ ഉള്‍വനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പില്‍ പന്ത്രണ്ടോളം മാവോവാവാദികള്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. രാവിലെ 6.30ന് ആരംഭിച്ച വെടിവെപ്പ് ഏറെ നേരെ നീണ്ടുനിന്നതായി എസ്.പി അംഗീത് ഗോയല്‍ അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ആ‍യുധങ്ങളും മറ്റും കണ്ടെടുത്തു. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി.

Related News