Loading ...

Home Kerala

കേരളത്തിന്‍റെ നടുവൊടിച്ച് ​കടം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തിന്റെ  ക​ട​മെ​ടു​പ്പ്​ ഭാ​വി ത​ല​മു​റ​ക്ക്​ ത​ന്നെ ഭാ​ര​മാ​യി​ത്തീ​രു​മെ​ന്നും മൂ​ല​ധ​ന സ​മാ​ഹ​ര​ണ​വും വ​ള​ര്‍​ച്ച​യും കു​റ​ക്കു​മെ​ന്നും കം​​ട്രോ​ള​ര്‍ -ഓ​ഡി​റ്റ​ര്‍​ ജ​ന​റ​ലിന്റെ  മു​ന്ന​റി​യി​പ്പ്.

ഇ​ത്​​ തു​ട​ര്‍​ന്നാ​ല്‍ ക​ടം കു​മി​ഞ്ഞു​കൂ​ടും. കൂ​ടു​ത​ല്‍ തു​ക പ​ലി​ശ ന​ല്‍​കേ​ണ്ടി വ​രും. 2019-2020 ലെ ​റ​വ​ന്യൂ വ​രു​മാ​ന​ത്തിന്റെ  21 ശ​ത​മാ​ന​വും പ​ലി​ശ കൊ​ടു​ക്കാ​ന്‍ വി​നി​യോ​ഗി​ച്ച​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. പ​ലി​ശ കൊ​ടു​ക്കാ​ന്‍ ത​ന്നെ ക​ട​മെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​താ​യി പ​റ​യു​ന്ന 2021 ലെ ​റി​പ്പോ​ര്‍​ട്ട്​ നി​യ​മ​സ​ഭ​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തി​െന്‍റ മൊ​ത്തം ക​ടം 15-16​ െല 1,60,539 ​കോ​ടി​യി​ല്‍ നി​ന്ന്​ 19-20 ല്‍ 2,65,362 ​കോ​ടി​യാ​യി. അ​ഞ്ചു​വ​ര്‍​ഷം​കൊ​ണ്ട്​ 65 ശ​ത​മാ​നം വ​ര്‍​ധ​ന. എ​ന്നാ​ല്‍ 19-20ല്‍ ​റ​വ​ന്യൂ-​മൂ​ല​ധ​ന ചെ​ല​വു​ക​ള്‍​ക്കാ​യി സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ ലി​മി​റ്റ​ഡ്​ വ​ഴി 6843.65 കോ​ടി​യും കി​ഫ്​​ബി വ​ഴി 1930.04 കോ​ടി​യും ബ​ജ​റ്റി​ന്​ പു​റ​ത്ത്​ ക​ട​മെ​ടു​ത്തു. ബ​ജ​റ്റി​ന്​ പു​റ​മെ​യു​ള്ള ക​ടം കൂ​ടി ചേ​ര്‍​ത്താ​ല്‍ സം​സ്ഥാ​ന​ത്തി​െന്‍റ പൊ​തു​ക​ടം 2,74,136 കോ​ടി​യാ​ണ്. ബ​ജ​റ്റി​ന്​ പു​റ​ത്ത്​ ക​ട​മെ​ടു​ത്ത​ത്​ കൂ​ടി ക​ണ​ക്കാ​ക്കി​യാ​ല്‍ 19-20ല്‍ ​റ​വ​ന്യൂ​ക​മ്മി 16836.74 കോ​ടി​യാ​യും ധ​ന​ക​മ്മി 36980.79 കോ​ടി​യാ​യും വ​ര്‍​ധി​ക്കും.

●മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌​ എ​ല്ലാ മേ​ഖ​ല​യി​ലും കു​റ​ഞ്ഞ വ​ള​ര്‍​ച്ച​നി​ര​ക്കാ​ണ്​ ദൃ​ശ്യ​മാ​യ​​ത്. കാ​ര്‍​ഷി​ക​മേ​ഖ​ല ര​ണ്ടു​വ​ര്‍​ഷ​മാ​യി ചു​രു​ങ്ങു​ക​യാ​ണ്. ജി.​എ​സ്.​ഡി.​പി​യി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​ക്കു​ണ്ടാ​യി​രു​ന്ന സം​ഭാ​വ​ന 15-16ലെ 11.76 ​ല്‍ നി​ന്ന്​ ഒ​മ്ബ​ത്​ ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

15-16 മു​ത​ല്‍ 19-20 വ​രെ റ​വ​ന്യൂ​ക​മ്മി​യും ധ​ന​ക​മ്മി​യും ക്ര​മാ​നു​ഗ​ത​മാ​യി വ​ര്‍​ധി​ച്ചു.

●മി​ത​കാ​ല സാ​മ്ബ​ത്തി​ക​പ​ദ്ധ​തി​യി​ലോ ധ​ന ഉ​ത്ത​ര​വാ​ദ നി​യ​മ​ത്തി​ലോ നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ളൊ​ന്നും നേ​ടി​യി​ട്ടി​ല്ല. 14ാം ധ​ന​ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ പ്ര​കാ​രം ധ​ന​ക​മ്മി​യു​ടെ ജി.​എ​സ്.​ഡി.​പി അ​നു​പാ​തം മൂ​ന്ന്​ ശ​ത​മാ​ന​മാ​യി ല​ക്ഷ്യ​മി​ട്ടു​വെ​ങ്കി​ലും അ​ത്​ 19-20ല്‍ 4.33 ​ശ​ത​മാ​ന​മാ​ണ്. റ​വ​ന്യൂ​വ​രു​മാ​നം അ​ഞ്ച്​ വ​ര്‍​ഷം കൊ​ണ്ട്​ 31 ശ​ത​മാ​നം വ​ര്‍​ധി​ച്ചു. 15-16 ലെ 69033 ​കോ​ടി​യി​ല്‍ നി​ന്ന്​ 19-20ല്‍ 90225 ​കോ​ടി​യാ​യി. നി​കു​തി വ​രു​മാ​ന​വ​ള​ര്‍​ച്ച കു​റ​വാ​ണ്. ഇ​ത്​ റ​വ​ന്യൂ​വ​രു​മാ​ന​ത്തി​െന്‍റ 56 ശ​ത​മാ​ന​മാ​ണ്. മൊ​ത്തം ചെ​ല​വി​ല്‍ റ​വ​ന്യൂ ചെ​ല​വി​നാ​ണ്​ മേ​ല്‍​ക്കെ.

●മൂ​ല​ധ​ന ചെ​ല​വ്​ 12 ശ​ത​മാ​നം മാ​ത്രം. 15-16 ലെ 7500 ​കോ​ടി​യി​ല്‍ നി​ന്ന്​ 19-20 ല്‍ 8455 ​കോ​ടി​യാ​യ​തേ​യു​ള്ളൂ. മൂ​ല​ധ​ന ചെ​ല​വു​ക​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ കു​റ​ഞ്ഞ പ​രി​ഗ​ണ​ന​യാ​ണ്​ ന​ല്‍​കു​ന്ന​ത്. പൊ​തു​മേ​ഖ​ല​നി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം 1.39 ശ​ത​മാ​നം മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം അ​ഞ്ചു​​വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത ക​ട​ങ്ങ​ള്‍​ക്ക്​ 7.33 ശ​ത​മാ​നം പ​ലി​ശ കൊ​​ടു​ക്കേ​ണ്ടി വ​ന്നു. ന​ഷ്​​ടം ഉ​ണ്ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 292.68 കോ​ടി നി​ക്ഷേ​പി​ച്ചു. ട്ര​ഷ​റി​യി​ല്‍ മൂ​ന്ന്​​ വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്ത​ന​മി​ല്ലാ​ത്ത 769 എ​സ്.​ടി.​എ​സ്.​ബി അ​ക്കൗ​ണ്ടു​ക​ളി​ല്‍ 2602.30 കോ​ടി മി​ച്ച​മു​ണ്ട്.

2018-19നെ ​അ​പേ​ക്ഷി​ച്ച്‌​ 19-20ല്‍ ​വ​ന്ന വ്യ​തി​യാ​ന​ങ്ങ​ള്‍

റ​വ​ന്യൂ വ​ര​വു​ക​ള്‍

വ​ര​വ്​ 2.83 % കു​റ​ഞ്ഞു ●ത​ന​ത്​ നി​കു​തി 0.63 % കു​റ​ഞ്ഞു ●ത​ന​ത്​ നി​കു​തി​യേ​ത​ര വ​ര​വ്​ 4.09 % വ​ര്‍​ധി​ച്ചു ●കേ​ന്ദ്ര നി​കു​തി വി​ഹി​തം 13.85 % കു​റ​ഞ്ഞു.

റ​വ​ന്യൂ ചെ​ല​വു​ക​ള്‍

●റ​വ​ന്യൂ ചെ​ല​വ്​ 5.07 % കു​റ​ഞ്ഞു ●പൊ​തു​സേ​വ​ന ചെ​ല​വ്​ 9.20 % കു​റ​ഞ്ഞു ●സാ​മൂ​ഹി​ക സേ​വ​ന ചെ​ല​വ്​​ 10.90 % കു​റ​ഞ്ഞു ●സാ​മ്ബ​ത്തി​ക സേ​വ​ന ചെ​ല​വ്​ 26.43 % കു​റ​ഞ്ഞു ●ധ​ന​സ​ഹാ​യ ചെ​ല​വ്​ 31.86 % കു​റ​ഞ്ഞു

മൂ​ല​ധ​ന ചെ​ല​വു​ക​ള്‍

മൂ​ല​ധ​ന ചെ​ല​വ്​ 13.78 % വ​ര്‍​ധി​ച്ചു ●പൊ​തു​സേ​വ​ന ചെ​ല​വ്​ 20.48 % കു​റ​ഞ്ഞു ●സാ​മൂ​ഹി​ക സേ​വ​നം 38.88% കു​റ​ഞ്ഞു ●സാ​മ്ബ​ത്തി​ക​സേ​വ​നം

32.28 % കു​റ​ഞ്ഞു

വാ​യ്​​പ​ക​ളും മു​ന്‍​കൂ​റു​ക​ളും

●വാ​യ്​​പ മു​ന്‍​കൂ​റു​ക​ളും വി​ത​ര​ണ​വും 47.91 % കു​റ​ഞ്ഞു ● തി​രി​ച്ചു​പി​ടി​ക്ക​ല്‍ 39.81 % വ​ര്‍​ധി​ച്ചു.

പൊ​തു​ക​ടം

●പൊ​തു​ക​ടം 80.61 % വ​ര്‍​ധി​ച്ചു ● പൊ​തു​ക​ടം തി​രി​ച്ച​ട​ക്ക​ലി​ല്‍ 141.81 % വ​ര്‍​ധ​ന

പൊ​തു​ക​ണ​ക്ക്​

●വ​ര​വു​ക​ള്‍ 3.04% കു​റ​ഞ്ഞു ●ചെ​ല​വി​ട​ല്‍ 4.77 % കു​റ​ഞ്ഞു.

Related News