Loading ...

Home Education

അധ്യാപകരുടെ വസ്​ത്രധാരണത്തില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​​

തിരുവനന്തപുരം: സംസ്​ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്​ത്രധാരണത്തില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന്​ ഉത്തരവ്​.

അധ്യാപകരുടെ വസ്​ത്രധാരണവുമായി ബന്ധപ്പെട്ട്​ ചില നിബന്ധനകളും നിര്‍ബന്ധങ്ങളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്​. അധ്യാപികമാര്‍ സാരി ധരിച്ച്‌​ ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ല.

ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ്​ പലതവണ ആവര്‍ത്തിച്ച്‌​ വ്യക്​തമാക്കിയിട്ടും ഡ്രസ്സ്​ കോഡ്​ സംബന്ധിച്ച്‌​ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്​ഥാപന മേധാവികളും മാനേജ്​മെന്‍റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടുന്നു.

ഈ സാഹചര്യത്തില്‍, തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത്​ വസ്​ത്രം ധരിച്ചും അധ്യാപകര്‍ക്ക്​ സ്​ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന്​ ഉത്തരവില്‍ പറയുന്നു. ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം ​ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ജോയിന്‍റ്​ സെക്രട്ടറി എന്‍. സജുകുമാറാണ്​ ഉത്തരവിറക്കിയത്​.

Related News