Loading ...

Home National

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി; 151 കോടിയും ബംഗാളില്‍

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. അസം,പുതുച്ചേരി,തമിഴ്‌നാട്,കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പുറത്തുവന്നിരിക്കുന്ന കണക്കനുസരിച്ച്‌ 252,02,71,753 രൂപയാണ് ബിജെപി അഞ്ച് സംസ്ഥാനങ്ങളിലായി ചെലവഴിച്ചത്. ഇതില്‍ 43.81 കോടി രൂപയാണ് അസമില്‍ ചെലവഴിച്ചത്. 4.79 കോടി പുതുച്ചേരിയിലും ചെലവഴിച്ചു.
തെരഞ്ഞെടുപ്പില്‍ 2.6% മാത്രം വോട്ട് ലഭിച്ച തമിഴ്‌നാട്ടില്‍ 22.97 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ഒരു സീറ്റില്‍ നിന്ന് ഭരണം പിടിക്കുമെന്ന ആഹ്വാനവുമായി എത്തിയ കേരളത്തില്‍ ബിജെപി ചെലവഴിച്ചത് 29.24 കോടി രൂപയാണ്. മമതാ ബാനര്‍ജിയുടെ തട്ടകത്തിലാണ് പ്രചാരണത്തിനായി ബിജെപി പണം വാരിയെറിഞ്ഞത്. 151 കോടി രൂപയാണ് തൃണമൂലില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ചെലവഴിച്ചത്.

Related News