Loading ...

Home National

മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്‌​ ​യുവാവ്​ മരിച്ചു; ആന്ധ്രയില്‍ വ്യാപക പ്രതിഷേധം

വിശാഖപട്ടണം: ആ​ന്ധ്രപ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്‌​ നിര്‍മാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം.

നിര്‍മാണ തൊഴിലാളിയായ ജി. സൂര്യനാരായണയാണ് വാഹനമിടിച്ച്‌ ​ മരിച്ചത്​. ടൂറിസം മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവുവിന്‍റെ അകമ്പടി വാഹനമാണ്​ അപകടത്തിനിടയാക്കിയത്​.

മാധവധാര ​ദേശീയപാതയിലായിരുന്നു അപകടം. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സൂര്യനാരായണനെ കാര്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോകുകയായിരുന്നു. എന്നാല്‍ കാറില്‍ സഞ്ചരിച്ചവര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌​ സി.ഐ.ടി.യു പ്രവര്‍ത്തകരും സൂര്യനാരായണയുടെ ബന്ധുക്കളും സീതമ്മധരയിലെ മന്ത്രിയുടെ വീടിന്​ മുമ്പിൽ തടിച്ചുകൂടുകയായിരുന്നു. സ്​ഥലo ​ സംഘര്‍ഷമയമായി

പ്രതിഷേധം ശക്തമായതോടെ അപകടത്തിനിരയായവരുടെ ബന്ധുക്കളും ട്രേഡ്​ യൂണിയന്‍ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. സൂര്യനാരായണയുടെ കുടുംബത്തിലെ ഒരാള്‍ക്ക്​ ജോലിക്കും രണ്ടു മക്കള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്​ടപരിഹാരവും വാഗ്​ദാനം ചെയ്​തു. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ്​ പ്രതിഷേധം അവസാനിപ്പിച്ചത്​.

അതിനിടയില്‍ ജനസേന പ്രവര്‍ത്തകരും മന്ത്രിയുടെ വീടിന്​ മുമ്ബില്‍ ധര്‍ണയുമായി തടിച്ചുകൂടിയായിരുന്നു. സൂര്യനാരായണയുടെ കുടുംബത്തിന്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ്​ പിന്നീട്​ അറസ്റ്റ് ചെയ്ത് നീക്കി .

Related News