Loading ...

Home Kerala

കോ​ട്ട​യ​ത്തും പ​ത്ത​നം​തി​ട്ട​യി​ലും ഉ​രു​ള്‍​പൊ​ട്ടൽ ; വ്യാ​പ​ക നാ​ശ​ന​ഷ്ടം

കോ​ട്ട​യം: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ന​ത്ത​മ​ഴ. കോ​ട്ട​യം ക​ണ​മ​ല എ​ഴു​ത്വാ​പു​ര​യി​ല്‍ ര​ണ്ടി​ട​ത്ത് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി.
ര​ണ്ടു വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ബൈ​പ്പാ​സ് റോ​ഡ് ത​ക​രു​ക​യും ചെ​യ്തു.

പ​ത്ത​നം​തി​ട്ട കോ​ന്നി കൊ​ക്ക​ത്തോ​ട് ഒ​രേ​ക്ക​ര്‍ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി. വ​ന​ത്തി​നു​ള്ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പാ​ത്രി​യി​ല്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത​മ​ഴ​യാ​ണ് പെ​യ്ത​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ര്‍​ന്ന് നാ​ലു വീ​ടു​ക​ളി​ല്‍ ഉ​ള്ള​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. അ​ച്ച​ന്‍​കോ​വി​ല്‍ ആ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.

കൊ​ല്ല​ത്തും ക​ന​ത്ത​മ​ഴ​യി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യി. കു​ള​ത്തു​പ്പു​ഴ അ​മ്ബ​തേ​ക്ക​റി​ലാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി ഒ​റ്റ​പ്പെ​ട്ടു. പു​ല​ര്‍​ച്ച​യോ​ടെ പെ​യ്ത മ​ഴ​യെ തു​ട​ര്‍‌​ന്നാ​യി​രു​ന്നു മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍. ആ​ദി​വാ​സി കോ​ള​നി​യെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം മു​ങ്ങി. മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

Related News