Loading ...

Home National

ഫിലിം ടൂറിസവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സിനിമാ രംഗത്തെ സാദ്ധ്യതകളേയും വിനോദസഞ്ചാര മേഖലകളേയും പരമാവധി പ്രയോജനപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍.

ഫിലിം ടൂറിസം പ്രോത്സാഹിപ്പി ക്കാനുദ്ദേശിച്ച്‌ വിവിധ സംസ്ഥാനങ്ങളിലേക്ക് സിനിമാ സംഘങ്ങളെ എത്തിക്കാനും സിനിമാ ചിത്രീകരണത്തിനുമാണ് സൗകര്യമൊരുക്കുന്നത്. കേന്ദ്ര വിനോദ സഞ്ചാരവകുപ്പും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും സംയുക്തമായാണ് നിയമം പരിഷ്‌കരിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ മാതൃകാ ചലച്ചിത്ര നയം രൂപീകരിക്കാനാണ് തീരുമാനം.

വിനോദസഞ്ചാര വകുപ്പും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും സംയുക്തമായാണ് സിംബോസിയം സംഘടിപ്പിച്ചത്. ജമ്മുകശ്മീര്‍, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, കര്‍ണ്ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ സിംബോസിയ ത്തില്‍ പങ്കെടുത്തു.

കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തോട് ആവേശകരമായ പ്രതികരണമാണ് സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങള്‍ സിനിമാ ചിത്രീകരണങ്ങള്‍ക്കായി എല്ലാ സംവിധാനങ്ങളും ഒരുക്കും. പുതിയ നിയമനിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ കരട് രേഖ തയ്യാറാക്കിയതായും മന്ത്രാലയം അറിയിച്ചു.

18 സംസ്ഥാനങ്ങള്‍ മറ്റ് ഭാഷകളിലെ സിനിമാ ചിത്രീകരണങ്ങള്‍ക്ക് വിവിധ തരം സൗജന്യ ങ്ങളാണ് വാഗ്ദ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ ധനസഹായവും ലഭിക്കും. വിവിധ പ്രദേശങ്ങളിലെ അനുമതികളും ഏകജാലക സംവിധാനങ്ങളിലൂടെ ലഭ്യമാക്കുമെന്നതും പ്രത്യേകതയാണ്.






Related News