Loading ...

Home Kerala

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം; സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത മൂ​ന്ന് ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.
ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്നും ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര ന്യു​ന​മ​ര്‍​ദ്ദം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ മ​ധ്യ​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്ന് പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.




Related News