Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്പ​ന ശാ​ല​ക​ള്‍ കൂ​ട്ടു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍


 à´•àµŠâ€‹à´šàµà´šà´¿: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്പ​ന ശാ​ല​ക​ള്‍ കൂ​ട്ടാ​ന്‍ ആ​ലോ​ച​ന​യു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.
175 മ​ദ്യ​ശാ​ല​ക​ള്‍ കൂ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന ബെ​വ്കോ​യു​ടെ നി​ര്‍​ദ്ദേ​ശം എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​ഷ​യ​ത്തി​ല്‍ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും തി​ര​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ള്‍ മാ​റ്റി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വാ​ക് ഇ​ന്‍ മ​ദ്യ​ശാ​ല​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്ന കോ​ട​തി നി​ര്‍​ദ്ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വാ​ക് ഇ​ന്‍ മ​ദ്യ​ശാ​ല​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ബെ​വ്കോ​യു​ടെ കീ​ഴി​ല്‍ 96 എ​ണ്ണ​വും സി​വി​ല്‍ സ​പ്ലൈ​സി​ന് കീ​ഴി​ല്‍ 26 എ​ണ്ണ​വു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ ആ​ള്‍​ക്കൂ​ട്ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് വീ​ണ്ടും മാ​റ്റി​വ​ച്ചു.

Related News