Loading ...

Home National

രാജ്യത്തെ ഞെട്ടിച്ച നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാണ്ട്; ഡിജിറ്റല്‍ ഇന്ത്യയില്‍ കറന്‍സി ഉപയോഗം ഉയര്‍ന്നുതന്നെ

രാജ്യത്തെ ഞെട്ടിച്ച രാത്രിയ്ക്ക് ഇന്ന് അഞ്ചാണ്ട്.2016 നവംബര്‍ 8നു രാത്രി 8 മണിക്കാണ് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്.സാമ്പത്തിക മേഖലയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇതുവരെ സമ്മിശ്ര പ്രതിഫലനങ്ങള്‍ക്ക് ഇന്ത്യയില്‍ കാരണമായില്ല.

നോട്ടു നിരോധത്തിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് വേഗത്തില്‍ സാധാരാണക്കാര്‍ പോലും എത്താന്‍ സാധിക്കും എന്ന സര്‍ക്കാരിന്റെ അവകാശവാദം നിലനില്‍ക്കുന്നു.

എന്നാല്‍ രാജ്യത്ത് കറന്‍സി ഉപയോഗം ഉയര്‍ന്നുതന്നെയാണ്. രാജ്യത്ത് നോട്ടുകളുടെ 86 ശതമാനം ഒറ്റയടിക്ക് അസാധുവായെന്നതാണ് നോട്ടുനിരോധനത്തിന്റെ ബാക്കി പത്രം. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ പ്രചാരത്തെ തടഞ്ഞ് സാമ്ബത്തിക മേഖലയെ സുതാര്യമാക്കുക എന്നത് നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യം.

ഒരു സൂചന പോലും നല്‍കാതെ പെട്ടെന്നുണ്ടായ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുപോലെ ബാധിച്ചു. 1000, 500 നോട്ടുകള്‍ മാറ്റി നിരോധനമില്ലാത്ത ചെറിയ മൂല്യമുള്ള നോട്ടുകള്‍ വാങ്ങാന്‍ ബാങ്കുകളുടെ മുന്നില്‍ നിരകളായിരുന്നു.

അഞ്ചുവര്‍ഷം കഴിയുമ്ബോള്‍ പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തിലുള്ള വര്‍ധനവാണ് കാണാനാകുന്നത്. 57.48 ശതമാനമെങ്കിലും വര്‍ധനവുണ്ടായെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍.അതേസമയം നോട്ടുനിരോധനം പാളിയെന്ന് ഒറ്റവാക്കില്‍ വിലയിരുത്താനുള്ള കാരണമായി ഒരുവിഭാഗം സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക, സാമ്ബത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതി പക്ഷേ ലക്ഷ്യം കണ്ടില്ല.വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ടു നിരോധനം നടപ്പാക്കിയതാണു ജനജീവിതത്തെ വല്ലാതെ ബാധിക്കാന്‍ കാരണം.

നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ടു മുന്‍പു വരെ രാജ്യത്ത് 17.97 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 86 ശതമാനവും വലിയ മൂല്യമുള്ള 500, 1000 രൂപയുടെ കറന്‍സികള്‍.8 മണിക്ക് പ്രധാനമന്ത്രി നിരോധനം പ്രഖ്യാപിച്ചു. രാത്രി 12 മണി മുതല്‍ നിരോധനം പ്രാബല്യത്തിലായി. നികുതിദായകരുടെ എണ്ണത്തില്‍ നോട്ടുനിരോധനത്തിനുശേഷം വലിയ വര്‍ധനവുണ്ടായി.

നോട്ട് അസാധുവാക്കലിന്റെ അടുത്ത വര്‍ഷം മാത്രം നികുതിയിനത്തില്‍ ആറായിരം കോടി രൂപ ഖജനാവിലെത്തി. കള്ളപ്പണം സ്വയം പ്രഖ്യാപിച്ച്‌ പിഴയൊടുക്കാനുളള അവസരം എട്ടുലക്ഷം പേരാണ് വിനിയോഗിച്ചത്. തുടര്‍ന്ന് കൊവിഡ് മഹാമാരി ആഘാതമേല്‍പ്പിച്ച സമ്പദ്ഘടനയുമായാണ് നോട്ടുനിരോധനത്തിന്റെ അഞ്ചാംവാര്‍ഷികത്തില്‍ രാജ്യം കടന്നുപോകുന്നത്.

Related News