Loading ...

Home Education

'വിക്കിപീഡിയയെ വിശ്വസിക്കാനാവില്ല'

ഇന്റർനെറ്റ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാനകോശമെന്ന് അറിയപ്പെടുന്ന വിക്കിപീഡിയയെ വിശ്വസിക്കാനാവില്ലെന്ന് പഠനം. വിക്കിപീഡിയയിലെ ഭൂരിഭാഗം പേജുകളിലും വലിയ തെറ്റുകൾ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. വിക്കിപീഡിയയെ കുറിച്ച് നേരത്തെയും പരാതികൾ വന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു പഠന റിപ്പോർട്ട് വരുന്നത്.ലോകം ചർച്ച ചെയ്യുന്ന മിക്ക വിഷയങ്ങളിലും വ്യക്തമായ വിവരങ്ങളല്ല വിക്കിപീഡിയയിലുള്ളത്. ആഗോളതാപനം പോലെയുള്ള മിക്ക ശാസ്ത്രീയ റിപ്പോർട്ടുകൾക്കും വിവരങ്ങൾക്കും വിക്കിപീഡിയയെ തീർത്തും വിശ്വസിക്കാനാവില്ല. ഏറെ ചർച്ച ചെയ്യപ്പെട്ട മൂന്ന് ശാസ്ത്ര വിഷയങ്ങളാണ് ആസിഡ് മഴ, പരിണാമം, ആഗോളതാപനം എന്നിവ. എന്നാൽ വിക്കിപീഡിയയിലെ ഈ വിഷയങ്ങളിലുള്ള വിവരങ്ങളും വിലയിരുത്തലുകളും വേണ്ടത്ര വിശ്വസിക്കാൻ കഴിയില്ല. വിവിധ വിഷയങ്ങൾ വിക്കിപീഡിയയിൽ കൈകാര്യം ചെയ്ത രീതികൾ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.10 വർഷത്തെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മിക്ക വിഷയങ്ങളിലും ദിനംപ്രതി ശരാശരി തിരുത്തലുകള്‍ കണ്ടെത്തി. മിക്ക വിഷയങ്ങളിലും ദിവസവും തിരുത്തിക്കൊണ്ടിരിക്കുകയാണ്. ആസിഡ് മഴ വിഷയത്തിൽ ശരാശരി തിരുത്തലിനേക്കാൾ ഏറെ അധികമാണ് പരിണാമ സിദ്ധാന്തം, ആഗോളതാപനം എന്നീ വിഷയങ്ങളിലെന്നും ഗവേഷകര്‍ ആരോപിക്കുന്നു.

Related News