Loading ...

Home National

ഗുജറാത്ത്​ തീരത്ത് പാക്​​ വെടിവെപ്പ്​; മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു,ആറ് പേരെ തട്ടിക്കൊണ്ടുപോയി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാകിസ്താന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്.
വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചതായാണ് വിവരം. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്.ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ഗുജറാത്തിലെ ദ്വാരകയ്‌ക്കടുത്ത് ഓഖയില്‍ നിന്നും പുറപ്പെട്ട ബോട്ടിന് നേരൊണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് പേരെയും പാക് സേന തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. ജല്‍പ്യാരി എന്ന ബോട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ശ്രീധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ഗുജറാത്തിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവ സമയത്ത് ബോട്ട് ഇന്ത്യയുടെ അതിര്‍ത്തിയിലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാക് സേന മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പിന്റെ കാരണം വ്യക്തമല്ല.സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ പാകിസ്താന്‍ പ്രകോപനം അഴിച്ചുവിടുന്നത്. 2015ല്‍ ഗുജറാത്തില്‍ നടന്ന സമാനമായൊരു വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു

Related News