Loading ...

Home National

ത്രിപുരയിലെ വര്‍ഗീയ ആക്രമണങ്ങളെ കുറിച്ച്‌ ട്വീറ്റ് ചെയ്ത 68 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

ത്രിപുരയിലെ വര്‍ഗീയ ആക്രമണങ്ങളെക്കുറിച്ച്‌ ട്വീറ്റ് ചെയ്ത 68 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ആരാധനാലയങ്ങള്‍ തകര്‍ത്തതിന് പിന്നാലെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

അക്കൗണ്ടുകള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ത്രിപുര പൊലീസ് ആവശ്യപ്പെട്ടു.

വര്‍ഗീയ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ത്രിപുരയിലെത്തിയ ഡല്‍ഹിയിലെ മുസ്‌ലിം എന്‍ജിഒ അംഗങ്ങള്‍ക്കെതിരെയും യുഎപിഎ ചുമത്തി. ഡല്‍ഹിയിലെ മുസ്‌ലിം എന്‍ജിഒ തഹരീഖ് ഫറോഗ് ഇസ്‌ലാമിലെ നാല് അംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. നാലു പേരെയും ധര്‍മനഗര്‍ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും എന്‍ജിഒ കത്ത് എഴുതി. വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന തഹരീഖ് ഫറോഗ് ഇസ്‌ലാം ദേശീയ പ്രസിഡന്‍റ് പീര്‍ ഖമര്‍ ഗനി ഉസ്മാനി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്.

രണ്ടു ദിവസം മുമ്ബ് ത്രിപുരയിലെ ആക്രമണങ്ങള്‍ പുറത്തുകൊണ്ടുവന്ന വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങളായ പിയുസിഎല്ലിന്‍റെ അഭിഭാഷകന്‍ മുകേഷിനും എന്‍സിഎച്ച്‌ആര്‍ഒയിലെ അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറിക്കുമെതിരെ ത്രിപുര പൊലീസ് യുഎപിഎ പ്രകാരം കേസെടുത്തിരുന്നു. നവംബര്‍ 10നകം വെസ്റ്റ് അഗര്‍ത്തല പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവാനാണ് രണ്ട് അഭിഭാഷകരോടും ആവശ്യപ്പെട്ടിട്ടുള്ളത്.






Related News