Loading ...

Home Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച; ജി സുധാകരനെതിരെ സിപിഎം അന്വേഷണ റിപ്പോര്‍ട്ട്, നടപടി ഉടന്‍ ഉണ്ടായേക്കും

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി സുധാകരന്‍ വീഴ്ച വരുത്തിയതായി സിപിഎം അന്വേഷണ റിപ്പോര്‍ട്ട്.അമ്ബലപ്പുഴയിലെ പ്രചാരണത്തില്‍ ജി സുധാകരന്‍ വീഴ്ച വരുത്തിയതായി സംസ്ഥാന സമിതിയില്‍ സിപിഎം അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അമ്ബലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്‌ സലാമിന്റെ വിജയം ഉറപ്പാക്കുന്നതില്‍ പ്രചാരണ ചുമതലയുണ്ടായിരുന്ന സുധാകരന്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സുധാകരനെതിരെ എന്ത് നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും സുധാകരനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നുള്ള അന്തിമ തീരുമാനമുണ്ടാകുക.

ജൂലായില്‍ നടന്ന സിപിഎം തെരഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി സുധാകരനെ മാത്രമാണ് പേരെടുത്ത് പരാമര്‍ശിക്കുന്നത്. പ്രചാരണത്തില്‍ സുധാകരന് വീഴ്ചകളുണ്ടായെന്നും ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. എളമരം കരീം, കെ ജെ തോമസ് എന്നിവരാണ് സുധാകരനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളില്‍ ജി സുധാകരന്‍ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച്‌ സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളുണ്ട്.


Related News