Loading ...

Home National

ഇന്ത്യയുടെ വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ രാജ്യത്തിനു സമര്‍പ്പിച്ചു

പൂനൈ: ഇന്ത്യയുടെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ ‘പ്രത്യുഷ്’ രാജ്യത്തിനു സമര്‍പ്പിച്ചു. പൂനൈ ഐഐടിഎമ്മില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധനാണ് സൂപ്പര്‍ കംപ്യൂട്ടര്‍ രാജ്യത്തിനു സമര്‍പ്പിച്ചത്.സൂര്യന്‍ എന്നാണ് പ്രത്യുഷ് എന്നതിന്റെ അര്‍ഥംരാജ്യത്തെ ആദ്യത്തെ ‘മള്‍ട്ടി പെറ്റാഫ്‌ലോപ്‌സ്’ കംപ്യൂട്ടര്‍ കൂടിയാണിത്. കംപ്യൂട്ടറിന്റെ പ്രോസസിങ് സ്പീഡ് അളക്കുന്നതാണ് പെറ്റാഫ്‌ലോപ്‌സ്.രാജ്യത്തെ കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പ്രകടനത്തിന്റെയും പ്രാപ്തിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഒന്നാം ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിങ് സംവിധാനമാണ് പ്രത്യുഷ് എന്ന് മന്ത്രി പറഞ്ഞു. മഴക്കാലം, സൂനാമി, ചുഴലിക്കാറ്റ്, ഭൂകമ്പം, വായുശുദ്ധി, ഇടിമിന്നല്‍, മീന്‍പിടിത്തം, പ്രളയം, വരള്‍ച്ച തുടങ്ങിയവയെല്ലാം മെച്ചപ്പെട്ട രീതിയില്‍ പ്രവചിക്കാന്‍ ഇനി കഴിയുമെന്ന് ഐഐടിഎം പത്രക്കുറിപ്പില്‍ അറിയിച്ചു.

Related News