Loading ...

Home National

ഇന്ധന നികുതി കുറക്കാത്തതിന്​ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക്​ വിമര്‍ശനം; സമ്മര്‍ദ്ദത്തിലാക്കി കേ​ന്ദ്രം

ന്യൂഡല്‍ഹി: മൂല്യവര്‍ധിത നികുതി കുറക്കാത്തതിന്​ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ​ വിമര്‍ശനവുമായി പെട്രോളിയം മന്ത്രാലയം.
കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വിമര്‍ശിച്ചു. ഇന്ധന നികുതി കുറച്ചപ്പോള്‍ സംസ്ഥാനങ്ങളു​ം സ്വന്തം നിലക്ക്​ വാറ്റ്​ കുറക്കണമെന്ന നിര്‍ദേശം​ കേന്ദ്രം നല്‍കിയിരുന്നു.18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചെന്നും യു.പിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം വിശദീകരിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ചപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നടപടിയില്‍ നിന്ന്​ പിന്നോട്ട്​ പോയെന്ന രാഷ്​ട്രീയ വിമര്‍ശനമാണ്​ ബി.ജെ.പിയും കേന്ദ്രവും ഉയര്‍ത്തുന്നത്​ 5 രൂപയുടെയും 10 രൂപയുടെയും ഇളവുകൊണ്ട്​ മാത്രം കാര്യമില്ലെന്ന നിലപാടാണ്​ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ളത്​. സമ്മര്‍ദ്ദങ്ങള്‍ക്ക്​ വഴങ്ങി വിലകുറക്കില്ലെന്നാണ്​ സംസ്ഥാനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്​. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബും, രാജസ്ഥാനും, ഛത്തീസ്ഗഡും കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്​ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി കുറച്ചിട്ടില്ല.

Related News