Loading ...

Home National

കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു

ബെംഗളൂരു : കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു.രാത്രി പത്തുമണിമുതല്‍ രാവിലെ അഞ്ചുമണി വരെ ഏര്‍പ്പെടുത്തിയ കര്‍ഫ്യു ആണ് പിന്‍വലിച്ചത്.
സംസ്ഥാനത്ത് രോഗ വ്യാപനം കുറഞ്ഞതും വാക്‌സിനേഷന്‍ വര്‍ദ്ധിച്ചതും ആണ് രാത്രികാല കര്‍ഫ്യു പിന്‍വലിക്കാന്‍ കാരണം. ജൂലൈ 3 ന് ആണ് സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി ഉത്തരവ് വന്നത്. പിന്നീട് ഇത് പലപ്പേഴായി നീട്ടുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് കുതിര പന്തയത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ റേസ് കോഴ്‌സ് പരിസരത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.സിറ്റിങ്ങ് കപ്പാസിസിറ്റിക്ക് അനുസൃതമായി സുരക്ഷാ ജീവനക്കാരെയും നിയമിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

Related News