Loading ...

Home National

അപകടങ്ങള്‍ കൂടുന്നു, റെയില്‍ പാളം മുറിച്ചു കടന്നാല്‍ ആറു മാസം തടവും 1000 രൂപ പിഴയും; നടപടി കര്‍ശനമാക്കി ഇന്ത്യന്‍ റെയില്‍വേ‍

പാലക്കാട്: റെയില്‍ പാളം മുറിച്ചു കടക്കുന്നതു തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ . പാളം മുറിച്ചു കടന്നാല്‍ ഇനി ആറു മാസം തടവും 1000 രൂപ പിഴയും ശിക്ഷയായി ലഭിക്കാം.

റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ ഈ തീരുമാനം.

ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം പാലക്കാട് ഡിവിഷന്‍ പരിധിയില്‍ 107 പേര്‍ക്കാണ് പാളം മുറിച്ചു കടക്കുന്നതിനിടെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ എണ്ണം 104 ആയിരുന്നു. ഫൂട്ട് ഓവര്‍ ബ്രിജുകളും സബ്‌വേകളും ഉപയോഗിക്കാതെ പാളം കടന്നു പോകുന്നതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നാണ് റെയില്‍വേ പറയുന്നത്.

പാളം മുറിച്ചു കടക്കുന്നതു തടയാന്‍ വേലികളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതൊന്നും ഗൗനിക്കാതെ എളുപ്പത്തിനായി ട്രാക്ക് മറി കടന്നു പോകുന്നതാണ് പതിവ്. റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ചു പ്രവേശിക്കുന്നത് ആറു മാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ വര്‍ഷം മാത്രം ട്രാക്കില്‍ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ 1561 കേസുകളാണു റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് ഡിവിഷനു കീഴിലുള്ള ഭൂരിഭാഗം പാതകളും അതിവേഗത്തില്‍ ട്രെയിനുകളോടുന്നവയാണ്. പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെയുള്ള പ്രധാന പാതയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. മറ്റു പാതകളിലും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ കടന്നു പോകാറുണ്ട്.

മുന്‍പ് ഡീസല്‍ എഞ്ചിന്‍ ട്രെയിന്‍ ഓടുമ്ബോഴുള്ള ഉച്ചത്തിലുള്ള ശബ്ദം പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ സഹായിച്ചിരുന്നു. പ്രധാന പാതകളിലെ മുഴുവന്‍ പാതകളും വൈദ്യുതീകരിച്ചതോടെ ഡീസല്‍ എഞ്ചിന്‍ മാറി ഇലക്‌ട്രിക് എന്‍ജിനുകളായി. ഇവയ്ക്ക് ശബ്ദം വളരെ കുറവാണ്. ട്രെയിന്‍ അടുത്തെത്തുമ്ബോള്‍ മാത്രമേ ട്രാക്കില്‍ പ്രകമ്ബനം ഉണ്ടാവുകയുള്ളു. അതിനാല്‍ ട്രാക്കിലൂടെ നടന്നു പോകുന്നവര്‍ക്ക് ട്രെയിന്‍ വരുന്നതു മനസ്സിലാക്കി മാ

റാനുള്ള സമയം ലഭിക്കില്ല. ഇതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. യാത്രാവണ്ടികള്‍ക്കും ചരക്കുവണ്ടികള്‍ക്കും പുറമെ ട്രാക്കുകളിലൂടെ പതിവായി കടന്നുപോകുന്ന ട്രാക്ക് മെയ്ന്റനന്‍സ് മെഷീനുകള്‍, റെയില്‍വേ മെറ്റീരിയല്‍ ട്രെയിനുകള്‍ എന്നിവയ്ക്കും ശബ്ദം കുറവാണ്. അപകടം കുറയ്ക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് പാലക്കാട് ഡിവിഷനല്‍ മാനേജര്‍ ത്രിലോക് കോത്താരി പറഞ്ഞു.


Related News