Loading ...

Home Kerala

കെ എസ് ആര്‍ ടി സി അവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കും; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി അവശ്യ സര്‍വ്വിസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
ജനങ്ങളെ വലക്കുന്ന തരത്തിലൂള്ള രീതികള്‍ ആവര്‍ത്തിച്ചാല്‍ നടപടി എടുക്കും. ഇപ്പോള്‍ യൂണിയനുകള്‍ നടത്തുന്ന അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശമ്ബള വര്‍ധന നടപ്പിലാക്കിയാല്‍ 30 കോടിയുടെ അധിക ബാധ്യത സര്‍ക്കാറിന് ഉണ്ടാകും അതിനാല്‍ ചര്‍ച്ച ചെയ്യുന്നതിന് സമയം ആവശ്യമാണ്.കോവിഡ് കാലത്ത് പോലും ജീവനക്കാരുടെ ശമ്ബളം മുടക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേ സമയം പണിമുടക്ക് ജനങ്ങളെ വലിയ രീതിയില്‍ ബാധിച്ചു.
അര്‍ദ്ധരാത്രിയില്‍ സമരം തുടങ്ങിയതോടെ ദീര്‍ഘദൂര ബസ് സര്‍വ്വീസുകളും സ്തംഭിച്ചു. എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാല്‍ മുഴുവന്‍ സര്‍വ്വീസുകളും മുടങ്ങി.

സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ ഒരു ദിവസവും ഐഎന്‍ടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്ബളം ലഭിക്കില്ല. ശമ്ബള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

Related News