Loading ...

Home Kerala

ഓണ്‍ലൈന്‍ ഗെയിമിങ്; ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ഗെയിമിങ്ങിന് അടിമപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സഭാ സമ്മേളനത്തിലാണ് ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊലീസിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുക. ആദ്യഘട്ടത്തില്‍ റെയ്ഞ്ച് തലത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീട് ജില്ലാതലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് എത്ര കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന് അടിമപ്പെട്ടിട്ടുണ്ടെന്ന് അറിയില്ല. അതിന്റെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ല എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സഭയിലെ ചോദ്യോത്തര വേളയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

Related News