Loading ...

Home Kerala

സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറയ്ക്കണം; ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരും പിണറായി സര്‍ക്കാരും നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സംസ്ഥാനത്തിനും സാമ്ബത്തികമായ പ്രയാസമുണ്ട്. പക്ഷേ അധിക വരുമാനം അവര്‍ ഉപേക്ഷിക്കണം. അതായത് നികുതി ഭീകരതകൊണ്ട് കേന്ദ്രം ഉണ്ടാക്കിയ മൂല്യവരുമാനമുണ്ട്. അതിന് ആനുപാതികമായി സംസ്ഥാനത്തിനും ഒരു അധിക വരുമാനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 2300 കോടിയോളം രൂപ അധിക വരുമാനം കിട്ടി.'- സതീശന്‍ പറഞ്ഞു. ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സമാധാനപരമായിട്ടുള്ള സമരമായിരിക്കും നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related News