Loading ...

Home National

യുപി,ഗുജറാത്ത്, അസം, ത്രിപുര... കേന്ദ്രത്തിനു പിന്നാലെ ഇന്ധന നികുതി കുറച്ച്‌ സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ കൂടി നികുതി കുറയ്ക്കാന്‍ തീരുമാനിച്ചു.

പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും നികുതി കുറച്ചു. ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. എന്നാല്‍ കേരളം ഇതുവരെ സംസ്ഥാനത്തിന്റെ നികുതി കുറക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ആവര്‍ത്തിച്ചതോടെ മുറവിളിയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനത്ത് പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനം നികുതി കുറച്ചാല്‍ വലിയ ആശ്വാസമായിരിക്കും ഇന്ധന വില വര്‍ദ്ധനവില്‍ ലഭിക്കുന്നത്. നികുതി കുറച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭമെന്നും ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.


Related News