Loading ...

Home National

കാലിത്തീറ്റ കുംഭകോണ കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാവിധി നാളത്തേയ്ക്ക് മാറ്റി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപനം നാളത്തേയ്ക്ക് മാറ്റിയത്. കോടതിയിലെ തിരക്ക് പരിഗണിച്ച് വിധി വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രഖ്യാപിക്കുമെന്ന് കോടതി വിശദമാക്കി. കഴിഞ്ഞ ദിവസവും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.  à´¨àµ‡à´°à´¤àµà´¤àµ† ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. 1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലെ ശിക്ഷ വിധിയാണ് നാളത്തേയ്ക്ക് മാറ്റിയത്.

Related News