Loading ...

Home National

പാക്ക് അധീന കശ്മീരില്‍ വാഹനാപകടം; 22 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ ഉണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു. അപകടത്തില്‍ പെട്ട വാനില്‍ നാല്‍പ്പത് പേരുണ്ടായിരുന്നു.
ബലോചില്‍ നിന്ന് റാവല്‍പ്പിണ്ടിയിലേക്ക് പോകുകയായിരുന്ന വാന്‍ ഏഴ് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം തെറ്റി കുന്നില്‍ ഇടിച്ച്‌ കൊക്കയിലേക്ക് മറിയുകയായിരുന്നു. അരക്കിലോമീറ്റര്‍ താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട 21 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാകിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം അപകടങ്ങള്‍ ഇവിടെ പതിവാണെന്നും ഇവര്‍ പറയുന്നു.

Related News