Loading ...

Home National

എ‍​യ​ര്‍ ഇ​ന്ത്യ​യി​ല്‍ എം​പി​മാ​ര്‍​ക്കു​ള്ള ക്ര​ഡി​റ്റ് സൗ​ക​ര്യം നി​ര്‍​ത്ത​ലാ​ക്കി


 à´¨àµà´¯àµ‚​ഡ​ല്‍​ഹി: എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ഇ​നി എം​പി​മാ​ര്‍​ക്ക് ക​ട​ത്തി​ന്‍റെ പു​റ​ത്തു​ള്ള വി​മാ​ന യാ​ത്ര നി​ര്‍​ത്ത​ലാ​ക്കി.
ക്ര​ഡി​റ്റ് സൗ​ക​ര്യം ഇ​നി മേ​ലി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നും നേ​രി​ട്ട് പ​ണം ന​ല്‍​കി​യു​ള്ള യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കൂ ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും സെ​ക്ര​ട്ട​റി ജ​ന​റ​ല്‍​മാ​രാ​ണ് അ​റി​യി​ച്ച​ത്.

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​റ്റ​ഴി​ച്ച​തി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​യാ​യാ​ണ് എം​പി​മാ​ര്‍​ക്കു​ള്ള ക്രെ​ഡി​റ്റ് സൗ​ക​ര്യം നി​ര്‍​ത്ത​ലാ​ക്കി​യ​ത്. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ടാ​റ്റ ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​യ്ക്കാ​യി പാ​ര്‍​ല​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ നി​ന്ന് എം​പി​മാ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന എ​ക്സ്ചേ​ഞ്ച് ഉ​ത്ത​ര​വ് നി​ര്‍​ത്ത​ലാ​ക്കി​യെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്.

പാ​ര്‍​ല​മെ​ന്‍റ് കൗ​ണ്ട റി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷ പൂ​രി​പ്പി​ച്ചു ന​ല്‍​കി​യാ​ല്‍ ക്രെ​ഡി​റ്റ് വ്യ​വ​സ്ഥ​യി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വി​മാ​ന​ടി​ക്ക​റ്റു​ക​ള്‍ ന ​ല്‍​കു​ന്ന​താ​യി​രു​ന്നു നി​ല​വി​ലെ രീ​തി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ എ​യ​ര്‍ ഇ​ന്ത്യ കൗ​ണ്ട റു​ക​ളി​ല്‍ നി​ന്ന് ഇ​ങ്ങ​നെ ടി​ക്ക​റ്റെ​ടു​ക്കാ​മാ​യി​രു​ന്നു. യാ​ത്ര​ക്കൂ​ലി പി​ന്നീ​ട് എം​പി​മാ​രു​ടെ ശ​ന്പ​ള​ത്തി​ല്‍​നി​ന്ന് ഈ​ടാ​ക്കി പാ​ര്‍​ല​മെ​ന്‍റ് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യ്ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു പ​തി​വ്.

Related News